റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, താപ്സി പന്നു, സംവിധായകൻ വികാസ് ബാൽ എന്നിവരുടെ വസതികളിൽ റെയ്ഡ്

March 3, 2021 - 3:09 pm

മുംബൈ: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, താപ്സി പന്നു, സംവിധായകൻ വികാസ് ബാൽ എന്നിവരുടെ വസതികളിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് 03/03/21 ബുധനാഴ്ച രാവിലെ മുതൽ റെയ്ഡ് തുടങ്ങിയത്. മുംബൈയിലേയും പൂനയിലേയും ഇവരുടെ ഓഫിസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മുംബൈയിൽ ഇരുപതോളം ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം.

കർഷക പ്രക്ഷോഭം ഉൾപ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളിൽ തുറന്നു പറച്ചിലിന്റെ പേരിൽ നോട്ടപുള്ളികളാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും. ഇതിനിടെയാണ് ഇരുവരേയും ലക്ഷ്യംവച്ചുള്ള റെയ്ഡുകൾ. പെട്ടെന്നുള്ള റെയ്ഡിന് പിന്നിലെ കാരണം വ്യക്തമല്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *