റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാത്രക്കാരനെ ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്‌കൈട്രാന്‍ ടെക്‌നോളജി. സ്‌കൈട്രാനില്‍ മുകേഷ് അമ്പാനിക്ക് വന്‍ നിക്ഷേപം

March 4, 2021 - 9:01 am

മുംബൈ: അമേരിക്കന്‍ കമ്പനിയായ സ്‌കൈട്രാനില്‍ വമ്പന്‍ നിക്ഷേപവുമായി മുകേഷ് അമ്പാനി. റോഡ്, വ്യോമ, ജലഗതാഗത പാതകളില്‍നിന്ന് വിഭിന്നമായി സാങ്കേതിക വിദ്യകളുടെ പുത്തന്‍തലം അനുഭവ ഭേദ്യമാക്കുക എന്നതാണ് സ്‌കൈട്രാനിന്റെ ലക്ഷ്യം. ഇവരുടെ 54.5 ശതമാനം ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കി. വികസ്വര രാജ്യങ്ങള്‍ നേരിടുന്ന, നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന, ട്രാഫിക്ക് ജാമിന് പരിഹാരം എന്ന നിലയിലാണ് 2009 ല്‍ സ്‌കൈട്രാന്‍ അവതരിച്ചത്. അമേരിക്കന്‍ ബഹിരാകാശ പരീക്ഷണ കേന്ദ്രമായ നാസയുടെ മേല്‍നോട്ടത്തിലായിരുന്നു ഇത്.

യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സ്‌കൈട്രാന്‍ ടെക്‌നോളജി പ്രവര്‍ക്കുന്നത്. കാന്തിക ശക്തി ഉപയോഗിച്ച് ഉയര്‍ത്തുന്ന വാഹനത്തെ പ്രൊപ്പള്‍ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അതിവേഗം ചലിപ്പിക്കുന്നത്. ഡ്രൈവറില്ലാ കേബിള്‍ കാറുകളായാവും ഇവ പ്രവര്‍ത്തിക്കുക. ഒരു സമയം ആറുപേരെ ഇത്തരം കേബിള്‍ കാറുകള്‍ക്ക് വാഹിക്കാനാവും. പ്രീ ഫാബ്രിക്കേറ്റഡ് പാതയിലാണ് സഞ്ചാരം പോഡ് ടാക്‌സി മോഡല്‍ എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് നീതി ആയോഗിന്‍റെ അംഗീകാരവും ലഭി്ച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *