റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടിന്‌ സമീപത്തുളള കെട്ടിടത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

March 5, 2021 - 1:11 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലിയോട്‌ സ്വദേശി ചിത്രലേഖ(40) ആണ്‌ മരിച്ചത്‌. വീടിന്‌ സമീപത്തുളള കെട്ടിടത്തിലെ ജനല്‍കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ്‌ കണ്ടത്‌. ആത്മഹത്യയെന്നാണ്‌ പ്രാഥമിക നിഗമനം. 2021 മാര്‍ച്ച്‌ 4ന്‌ ഉച്ചയോടെയാണ്‌ സംഭവം.

ചിത്രലേഖയും ഭര്‍ത്താവ്‌ സന്തോഷും ഒരുമിച്ച്‌ രാവിലെ അമ്പലത്തില്‍ പോയിരുന്നു. അതിനു‌ശേഷം ഭര്‍ത്താവ്‌ ജോലി സ്ഥലത്തേക്ക്‌ പോയി. സന്തോഷ്‌ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ തൊട്ടടുത്തുളള സിഐടിയു ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. സന്തോഷ്‌ തന്നെ കഴുത്തിലെ കയര്‍ അറുത്തുമാറ്റിയ ശേഷം മാരായമുട്ടം സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ചിത്രലേഖ കടുത്ത മാനസീക സംഘര്‍ഷത്തിലായിരുന്നുവെന്ന്‌ മാരായമുട്ടം പോലീസ്‌ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്‌ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *