റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസി മലയാളികളെ കബളിപ്പിച്ച കേസില്‍ സരിതക്ക് ജാമ്യമില്ലാ വാറണ്ട്

March 7, 2021 - 10:46 am

തിരുവനന്തപുരം:. എഡിബി വായ്പ വാഗ്ദാനം ചെയ്ത് പ്രവാസി മലയാളികലെ കബളിപ്പിച്ച കേസില്‍ സരിതാ എസ് നായര്‍ക്ക് ജാമ്യമില്ലാ വാറണ്ട്. സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്നാണ് കബളിപ്പിച്ചത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വീവിജ രവീന്ദ്രനാണ് വാറണ്ട് പുരറപ്പെടുവിച്ചത്. കീഴാറ്റിങ്ങല്‍ കൊടുമണ്‍ പണ്ടാരവിള വീട്ടില്‍ പ്രവാസികളായ മണിയന്‍, രാധാകൃഷ്ണന്‍ എന്നീ സഹോദരങ്ങളെയാണ് കബളിപ്പിച്ചത്.

വിമാന യാത്രക്കിടെ പരിചയപ്പെട്ട ഇവരോട് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ശ്രീകുമാര്‍ നായരെന്ന് ബിജുവും, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ലക്ഷ്മി നായരാണെന്ന് സരിതയും പരിചയപ്പെട്ടു.10 കോടി രൂപ എഡിബി വായ്പ എടുത്ത് കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ പ്രോസസിംഗ് ഫീസ് ആവശ്യപ്പെട്ടു. 2009 ഒക്ടോബര്‍ 2ന് പണം വാങ്ങിയെങ്കിലും ലോണ്‍ തരപ്പെടുത്തി നല്‍കാതെ വന്നപ്പോള്‍ പ്രവാസികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ആദ്യഘട്ട വിചാരണയില്‍ കോടതി ബിജുരാധാകൃഷ്ണനെ ഒരുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. സരിത മുങ്ങി നടന്നിരുന്നതിനാല്‍ കേസ് വിഭജിച്ചാണ് അന്ന് വിചാരണ നടത്തിയിരുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *