റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏകദിനത്തില്‍ 7,000: റെക്കോഡുമായി വീണ്ടും മിതാലി രാജ്

March 14, 2021 - 6:52 pm

ന്യൂഡല്‍ഹി: ഏകദിനത്തില്‍ 7,000 തികയ്ക്കുന്ന ആദ്യ വനിതാ താരമായി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും തലമുതിര്‍ന്ന താരമായ മിതാലി രാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിന മത്സരത്തിലാണ് മിതാലി നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടവും മിതാലിക്ക് സ്വന്തമാണ്. 1999 മുതലാണ് അവര്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തുടങ്ങിയത്. ലക്നൗവില്‍ നടക്കുന്ന നാലാം മത്സരത്തിനിടെ പൂനം റൗട്ടുമായുള്ള കൂട്ടുകെട്ടിനിടെയാണ് 7000 നേട്ടവും താരം സ്വന്തമാക്കിയത്. ഇന്ന് 26 റണ്‍സ് കൂടെ കൂട്ടിച്ചേര്‍ത്തതോടെയാണ് മിതാലി 7000 കടന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം തികയ്ക്കുന്ന ആദ്യ വനിതാ താരവും, ലോകത്തിലെ തന്നെ രണ്ടാമത്തെ താരവും എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. തമിഴ്‌നാട്ടുകാരനായ ദോരൈരാജിന്റെയും ലീലാ രാജിന്റെയും മകളായ മിതാലി, എട്ടുവയസ്സുവരെ ക്രിക്കറ്റിനൊപ്പം നൃത്തവും പരിശീലിച്ചു. രണ്ടിലൊന്ന് എന്ന തീരുമാനം വേണ്ടിവന്നപ്പോള്‍ ക്രിക്കറ്റിന്റെ കൈപിടിച്ചു. 2003ല്‍ അര്‍ജുന അവാര്‍ഡും 2015-ല്‍ പത്മശ്രീയും നല്‍കി രാജ്യം മിതാലിയെ ആദരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *