റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ല; ലതികാ സുഭാഷ് വിഷയത്തില്‍ ഖുശ്ബു

March 15, 2021 - 4:02 pm

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു. കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ലെന്നും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണെന്നും ഖുശ്ബു 15/03/21 തിങ്കളാഴ്ച പറഞ്ഞു.

വനിതകളെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും, പോണ്ടിച്ചേരിയിലും എല്ലാം സ്ത്രീകള്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നുണ്ട്. കുടുംബവാഴ്ചയാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് 33 ശതമാനം വനിതാ സംവരണത്തെക്കുറിച്ച് പറയുകയാണ്. അവര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് ചെയ്തത്. നാക്കിനെല്ലില്ലാത്ത പോലെയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്.

കോണ്‍ഗ്രസിലെ എം.പിയായ രാഹുല്‍ ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയും. എന്നിട്ട് കോണ്‍ഗ്രസ് സീറ്റ് അനുവദിച്ചതു നോക്കൂ. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ നേതാവ് ആകണമെങ്കില്‍ അവര്‍ പരിശ്രമിച്ചേ മതിയാകൂ,” ഖുശ്ബു പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *