റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിയാറ്റിഫ് നോവല്‍ അവാർഡുകൾ വിതരണം ചെയ്തു , അവാർഡ് വിതരണത്തിനൊപ്പം 18 പുസ്തകങ്ങളുടെ പ്രകാശനവും സംസ്കൃത സാഹിത്യ പ്രതിഭകൾക്ക് ആദരവും

March 15, 2021 - 4:13 pm

ക്രിയാറ്റിഫ് നോവൽ അവാർഡ് – 2020 പുരസ്കാരവിതരണം തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ നടന്നു. കേരള സാഹിത്യ അക്കാദമി ചെയർമാൻ ശ്രീ വൈശാഖൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


ക്രിയാറ്റീഫ് നോവൽ അവാർഡ് മത്സരത്തിലെ സുവർണ്ണ പുരസ്കാരം നേടിയ ശ്രീ സുദർശനൻ കോടത്ത് (ജീവന്റെ ഭൂപടങ്ങൾ), രജത പുരസ്കാരം നേടിയ അഭിലാഷ് ഫ്രേസർ (പ്രപഞ്ചഗാഥ), വെങ്കല പുരസ്കാരം നേടിയ ടി ഒ ഏലിയാസ് (വില്ലാർവട്ടത്തെ രാജകുമാരി) എന്നിവർക്ക് ശ്രീ വൈശാഖൻ പുരസ്കാരവും അവാർഡ് തുകയും സമ്മാനിച്ചു. സംസ്കൃത മലയാളം ഭാഷകൾക്ക് നൽകിയ സാഹിത്യ സംഭാവനകളുടെ പേരിൽ ഡോക്ടർ കെ ഭാരതി, ഡോക്ടർ സി എം നീലകണ്ഠൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശ്രീ വൈശാഖൻ ആദരപത്രം സമ്മാനിച്ചു.

നോവൽ അവാർഡ് മത്സരത്തിലെ മികച്ച 5 നോവലുകൾക്ക് ക്രിയാറ്റിഫ് പുരസ്കാരവും, നാല് വനിതാ എഴുത്തുകാരുടെ നോവലുകൾക്ക് ക്രിയാറ്റിഫ് പ്രത്യേക പുരസ്കാരവും നൽകി. കേരള സാഹിത്യ അക്കാദമി പബ്ലിക്കേഷൻ മാനേജർ ശ്രീ ഇ ഡി ഡേവിസ് ആണ് പുരസ്കാരം നൽകിയത്. ശ്രീ ജോയി കണ്ണംപുഴയുടെ ജാലകം, ശ്രീ പി രഘുനാഥിന്റെ വൻകര, ശ്രീ ഗംഗാധരൻ ചെങ്ങാലൂരിന്റെ സർവ്വകലാശാല പർവ്വം, ശ്രീ അബൂബക്കർ കാപ്പാടിന്റെ ചില അക കാഴ്ചകൾ, ശ്രീ ശശി ആമ്പല്ലൂർ, ഡി ദയാനന്ദൻ എന്നിവർ ചേർന്നെഴുതിയ ജല സ്വപ്നങ്ങൾ കനൽവഴികൾ എന്നിവയാണ് ക്രിയാറ്റിഫ് നോവൽ പുരസ്കാരം നേടിയ കൃതികൾ. ലയന ഗോപിനാഥിന്റെ ഒരു പ്രണയലേഖനം, അംബികാ നായരുടെ ഖുത്തബ്മിനാർ, ഡോക്ടർ ശ്രീരഞ്ജിനിയുടെ ഒരേ പാതയിലെ സഞ്ചാരികൾ, സീമ ജവഹറിൻറെ നിഴൽപോലൊരാൾ എന്നിവ ക്രിയേറ്റീഫ് നോവൽ പ്രത്യേക പുരസ്കാരത്തിന് അർഹമായി.

ശ്രീ വി ബി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നോവൽ അവാർഡ് കമ്മിറ്റി ജൂറി ചെയർമാൻ സി ആർ ദാസ്, ശ്രീ വൈശാഖൻ, ഇ ഡി ഡേവിസ്, സുഭദ്ര വാര്യർ എന്നിവർ സംസാരിച്ചു.


ചടങ്ങിൽ വച്ച് 2021 – ലെ ക്രിയാറ്റിഫ് നോവൽ അവാർഡിനായി നോവലുകളുടെ കയ്യെഴുത്തുപ്രതികൾ ക്ഷണിച്ചു. കൂടാതെ പുലരി പബ്ലിക്കേഷൻ, ക്രിയാറ്റിഫ് പബ്ലിഷേഴ്സ്, ഹോൺബിൽ പബ്ലിക്കേഷൻ എന്നിവർ സംയുക്തമായി നൽകുന്ന അവാർഡിനായി 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ രചനകളും ക്ഷണിച്ചു.

പരിപാടിയുടെ വീഡിയോ കാണുന്നതിനായുള്ള ലിങ്ക് :

https://fb.watch/4i-zkQI8Xd/

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *