റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ മുരളീധരന്‍ 16/03/21 ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. ജയിച്ചിരിക്കണമന്ന് രാഹുല്‍ഗാന്ധി

March 16, 2021 - 9:44 am

തിരുവനന്തപുരം: നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ഡെല്‍ഹിയില്‍ നിന്ന് 16/03/21 ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നശേഷം 15/03/21 തിങ്കളാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എകെ ആന്റണിയേയും മുരളി സന്ദര്‍ശിച്ചു. ജയിച്ചിരിക്കണമെന്ന നിര്‍ദ്ദേശവുമായിട്ടാണ് രാഹുല്‍ മുരളിയെ യാത്രയാക്കിയത്. ആദ്യ ചര്‍ച്ചകളില്‍ മുരളീധരന്റെ പേര് നേമത്തേക്ക് ഉയര്‍ന്നു കേട്ടെങ്കിലും അദ്ദേഹത്തോട് ആരും അഭിപ്രായം ചോദിച്ചിരുന്നില്ല.

മുരളീധരന്‍ കോഴിക്കോട്ട് നടത്തിയ പ്രതികരണമാണ് ഹൈക്കമാന്റിന്റെ ശ്രദ്ധ വീണ്ടും അദ്ദേഹത്തിലേക്ക് തിരിച്ചത്. നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ചിന്തയെ തുടര്‍ന്ന് അഭിപ്രായമാരാഞ്ഞ ഹൈക്കമാന്റിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ പുതുപ്പളളിയിലെ വൈകാരിക പ്രകടനങ്ങള്‍ വീണ്ടുവിചാരമുണര്‍ത്തി.

ഹൈക്കമാന്റ് പ്രതിനിധികളുമായി നടത്തിയ ആശയ വിനിമയത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയാണ് ആദ്യം മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ട് നേമത്ത് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത്.പിന്നാലെ രമേശ് ചെന്നിത്തലയും വിളിച്ചു.സമ്മതമാണെന്നറിഞ്ഞതോടെ രാത്രിയില്‍ കെസി വേണുഗോപാലും മുല്ലപ്പളളി രാമചന്ദ്രനും മുരളിയെ ബന്ധപ്പെട്ട് തീരുമാനം അന്തിമമാക്കുകയായിരുന്നു. ഇന്നുതന്നെ പ്രചചരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് മുരളി തയ്യാറെടുക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *