റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോപിയുടെ കൊലപാതകത്തിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളെന്ന് നിഗമനം

March 16, 2021 - 10:05 am

അടിമാലി: കുരിശുപാറ അറക്കല്‍ ഗോപിയുടെ കോലപാതകവുമായി ബന്ധപ്പെട്ടുളള അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക് എത്തുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നത്. 2021 മാര്‍ച്ച് 7ന് രാവിലെയാണ് ഗോപിയെ വീടിനുളളിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന ഗോപിയെ കൊലപ്പെടുത്തിയ ശേഷം മുറിയുടെ വാതിലും, വീടിന്റെ മുന്‍വശത്തെ വാതിലും പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഇതിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് പിന്നില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായത്. തുടര്‍ന്ന് അടിമാലി സിഐ സിഎസ് ഷാരോണ്‍ എസ്‌ഐമാരായ സജിഎന്‍ പോള്‍, സിആര്‍ സന്തോഷ്, സിപി അജിത് എന്നിവരടങ്ങിയ സംഘം പ്രതികള്‍ക്കുവേണ്ടിയുളള അന്വേഷണത്തിന് തിരിച്ചു. ഇതിനിടെ കൊലപാതകത്തില്‍ പങ്കുളള പ്രതികളില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലായതായും സൂചനയുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *