റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷം : രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് ഡോ. രണ്‍ദീപ് ഗുലേരിയാ

March 16, 2021 - 10:02 am

മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയാ . റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് വ്യാപനം പ്രാദേശികമായാണ് ഉണ്ടായിരിക്കുന്നത് ഇത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പടരാനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച 30 ശതമാനം കോവിഡ് കേസുകളാണ് വര്‍ദ്ധിച്ചത്. പുതിയ കേസുകളില്‍ മഹാരാഷ്ട്രയില്‍ നിന്നുമാത്രം 60 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ പോലെ കഴിഞ്ഞ വര്‍ഷം അനുവര്‍ത്തിച്ച മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. വാക്‌സിനേഷന്‍ പരിപാടി കൂടുതല്‍ വിപുലമാക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. അത്തരം നടപടികള്‍ സ്വീകരിക്കുമ്പോഴും മുതിര്‍ന്നവര്‍ ഉള്‍പ്പടെ അപകട സാധ്യത കൂടുതലുളള വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിന് മുന്‍ണന നല്‍കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *