റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അച്ഛനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

March 17, 2021 - 9:19 am

തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ അച്ഛനെ മകന്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ചിറ്റിലപ്പളളി വീട്ടില്‍ തോമസ് (65)ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അച്ഛനും അമ്മയും മകന്‍ ഷിജിനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അവിവാഹിതനായ മകന്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അമ്മയെ പിതാവ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു.ഇതിന്റെ പേരില്‍ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചക്ക് വഴക്കമൂത്തപ്പോള്‍ ഷിജിന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു. മൂന്നുവട്ടമാണ് അടിച്ചത്. ഷിജിനെ പേരാമംഗലം പോലീസ് അറസ്റ്റ് ‌ചെയ്തു. തോമസിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *