റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് ഇതുവരെ 4 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കി

March 19, 2021 - 9:00 pm

ന്യൂഡല്‍ഹി: രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷന്‍ നടപടിയുടെ ഭാഗമായി 19/03/21 വെള്ളിയാഴ്ച രാവിലെ 7 മണി വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 6,47,480 സെഷനുകളിലായി ഏകദേശം 4 കോടി (3,93,39,817) വാക്സിന്‍ ഡോസുകള്‍ നല്‍കി. വാക്സിന്‍ ദൗത്യത്തിന്റെ അറുപത്തി രണ്ടാം ദിവസമായ ഇന്നലെ (2021 മാര്‍ച്ച് 18 ) 22 ലക്ഷത്തില്‍ അധികം (22,02,861) വാക്സിന്‍ ഡോസുകള്‍ നല്‍കി.ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,10,83,679 ആയി. 96.56%. ആണ് രോഗമുക്തി നിരക്ക്.കഴിഞ്ഞ 24 മണിക്കൂറില്‍ പതിനാറ് സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദശങ്ങള്‍ എന്നിവയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആന്ധ്രാപ്രദേശ്, ചണ്ഡിഗഡ്, ഒഡീഷ, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് , ലക്ഷദ്വീപ്, സിക്കിം, മേഘാലയ, ഡി ആന്‍ഡി ഡി , ഡി ആന്‍ഡ് എന്‍, നാഗാലാന്‍ഡ്, ത്രിപുര, ലഡാക്ക്, മണിപ്പൂര്‍, മിസോറം, ആന്‍ഡമാന്‍ -നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ് എന്നിവയാണ് അവ

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *