റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്‍ കോടതിയില്‍

March 19, 2021 - 5:15 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേകം സിബിഐ കോടതിയിലാണ് സാക്ഷി വിസ്താരം.19/03/21 വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് കാവ്യ കോടതിയിൽ ഹാജരായത്. നേരത്തെയും സാക്ഷിവിസ്താരത്തിനായി കാവ്യ കോടതിയില്‍ ഹാജരായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂട്ടറും പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും ഹാജരാക്കാത്തതിനാലാണ് സുപ്രീംകോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് അറിയിച്ച് കൊണ്ടാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *