റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരിക്കൂറില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ 21/03/21 ഞായറാഴ്ച, കെ സുധാകരനും സോണി സെബാസ്റ്റ്യനും പങ്കെടുക്കില്ല

March 21, 2021 - 11:29 am

കണ്ണൂർ: കണ്ണൂര്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ 21/03/21 ഞായറാഴ്ച. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പ് നേതാക്കളോട് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്‍വെന്‍ഷനില്‍ കെ സുധാകരനും സോണി സെബാസ്റ്റ്യനും പങ്കെടുക്കില്ല എന്നാണ് റിപ്പോർട്.

എ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഏത് സ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല. രാവിലെ 11 മണിക്ക് ശ്രീകണ്ഠാപുരത്താണ് കണ്‍വെന്‍ഷന്‍. കെ സി ജോസഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

വിമത നീക്കങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഉമ്മന്‍ ചാണ്ടി ഇരിക്കൂറിൽ നിന്ന് മടങ്ങിയത്. കെ സുധാകരനും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ച നടത്തിയിരുന്നു. സോണി സെബാസ്റ്റ്യന്‍ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് ഉമ്മന്‍ ചാണ്ടി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *