റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൂട്ടബലാല്‍സംഗ കേസില്‍ വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍

March 22, 2021 - 9:06 am

ഇസ്ലാമബാദ്: കൂട്ടബലാല്‍സംഗ കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍. ലാഹോര്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. അമിത് മല്‍ഹി, ഷാഫ് ഖാത് ഹുസൈന്‍ എന്നിവരാണ് പ്രതികള്‍. കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പഞ്ചാബിന്റെ കിഴക്കന്‍ പ്രവിശ്യയിലെ ഒരു ഹൈവേയ്ക്കരുകിലാണ് യുവതി മക്കളുടെ മുന്നില്‍വച്ച് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍ണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *