തിരുവനന്തപുരം: യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തര്‍ക്കം തുടര്‍ന്നിരുന്ന എലത്തൂര്‍ മണ്ഡലത്തില്‍ തീരുമാനം അറിയിച്ച് കോണ്‍ഗ്രസ്. എന്‍.സി.കെ സ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരി തന്നെയാണ് എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ 22/03/21 തിങ്കളാഴ്ച അറിയിച്ചു.
ഘടക കക്ഷികള്‍ക്ക് നല്‍കിയ സീറ്റ് തിരിച്ചെടുക്കില്ല. മറ്റു വിമത സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കണമെന്നും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുള്‍ഫിക്കര്‍ മയൂരിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഹസന്‍ അറിയിച്ചു.
ഡി.സി.സിയില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമാണ് ഹസന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അന്തിമ തീരുമാനം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നുവെന്നും അവരുടെ ആവശ്യങ്ങള്‍ അടുത്ത തവണ പരിഗണക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി വലിയ തര്‍ക്കമാണ് എലത്തൂരില്‍ നടന്നിരുന്നത്. കഴിഞ്ഞ ദിവസം സമവായത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് എം.പി എം.കെ രാഘവന്‍ ഇറങ്ങിപ്പോയിരുന്നു.
