റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി … “വൺ ” ഈമാസം 26 ന് തിയേറ്ററുകളിൽ

March 22, 2021 - 2:52 pm
കൊച്ചി: സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിലൂടെ കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നു. രാഷ്ട്രീയ നേതാവായും മന്ത്രിയായും ഒക്കെ നേരത്തെ സ്ക്രീനിൽ എത്തിയിട്ടുണ്ടെങ്കിലും കേരളത്തിലെ മുഖ്യമന്ത്രിയുടെ വേഷത്തിൽ ആദ്യമായാണ് മമ്മുട്ടി എത്തുന്നത്. കോവിഡിനെ പശ്ചാത്തലത്തിൽ ഒരു വർഷ ത്തോളമായി റിലീസ് നീണ്ടുനിന്ന ഈ ചിത്രം ഈ മാസം 26 ന് റിലീസ് ചെയ്യും.

കടക്കൽ ചന്ദ്രൻ എന്ന നായക കഥാപാത്രത്തിലൂടെ  മുഖ്യമന്ത്രി വേഷത്തിലെത്തുന്ന മമ്മൂട്ടി ബോബി സഞ്ജയുടെ തിരക്കഥയിൽ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കട്ടുകൾ ഒന്നുമില്ലാതെ തന്നെ യൂ സർട്ടിഫിക്കറ്റ് നേടിയ ഈ ചിത്രത്തിന്റെ സെൻസർ നടപടികൾ ദിവസങ്ങൾക്ക് മുൻപ് പൂർത്തിയായിരുന്നു.  കോവിഡിനു മുൻപ് തന്നെ ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയായിരുന്ന ഈ ചിത്രത്തിന് ചില പാച്ച് വർക്കുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്.

ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ  ബാനറിൽ ശ്രീലക്ഷ്മി നിർമിക്കുന്ന ഈ ചിത്രത്തിൽ  മമ്മൂട്ടിക്കൊപ്പം സംവിധായകൻ രഞ്ജിത്ത്, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, ഗായത്രി അരുൺ, മുരളിഗോപി, ബാലചന്ദ്രമേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.
Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *