റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇല്ക്ഷന്‍ നീട്ടിവെക്കണമെന്ന് നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍

March 23, 2021 - 9:41 am

ആലുവാ: സംസ്ഥാനത്തെ 65 മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ 2.17 ലക്ഷം വ്യജ വോട്ടര്‍മാരെ കണ്ടെത്തിയ സാഹചര്യത്തില്‍ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കിയശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കത്തില്‍ ആവശ്യപ്പെട്ടു.

ബയോ മെട്രിക്ക് സംവിധാനത്തിലൂടെ മാത്രമേ വോട്ടു ചെയ്യുന്നതിന് അനുവദിക്കാവൂ എന്നും ,ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുക, അതിനായി മൂന്നാഴ്ചയെങ്കിലും സമയം അനുവദിക്കുക,തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറ് എന്നത് ഏപ്രില്‍ അവസാന വാരത്തിലേക്ക് മാറ്റിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *