റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പച്ചക്കറി ലോറിയില്‍ നിന്നും ഒരുകോടിയോളം രൂപ തട്ടിയതായി പരാതി. കവര്‍ച്ചക്കാര്‍ എത്തിയത് ‘ഇലക്ഷന്‍ അര്‍ജന്റ് ‘ബോര്‍ഡ് വെച്ച കാറില്‍

March 23, 2021 - 9:17 am

തൃശൂര്‍ : പച്ചക്കറി കൊണ്ടുവന്ന ലോറിയില്‍ നിന്ന് ഒരുകോടിയോളം രൂപ കവര്‍ന്നതായി പരാതി . വ്യജമായി ‘ ഇലക്ഷന്‍ അര്‍ജന്റ് ‘ ബോര്‍ഡ് വെച്ച കാറിലെത്തിയ സംഘം 94 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2021 മാര്‍ച്ച് 22ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ദേശീയപാതയില്‍ മരത്താക്കര പുഴമ്പളളത്താണ് സംഭവം. ലോറിയുടമ മുവാറ്റുപുഴ സ്വദേശി മുഹമ്മദാണ് പരാതി നല്‍കിയിരിക്കുന്നത്.

കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും മുവാറ്റുപുഴയിലേക്ക് പോയ ലോറിയില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. സ്വര്‍ണ കച്ചവടവുമായി ബന്ധപ്പെട്ട പണമാണെന്ന് പറയുന്നു. ലോറിക്കുമുമ്പില്‍ കാര്‍ നിര്‍ത്തി പരിശോധനയെന്ന് പറഞ്ഞ് ജീവനക്കാരെ വിളിച്ചിറക്കുകയും കാറില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു.

അല്‍പ്പസമയത്തിന് ശേഷം ലോറിക്കരുകില്‍ ജീവനക്കാരെ തിരിച്ചിറക്കിവിടുകയും ചെയ്തു. ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നാണ് പരാതിയില്‍ പറയുന്നത്. പണം നഷ്ടപ്പെട്ടത് ആദ്യം പോലീസില്‍ അറിയിക്കാതെ ജീവനക്കാര്‍ നേരെ മുവാറ്റുപുഴയിലേക്കാണ് പോയത്. തുടര്‍ന്ന് ഉടമയെത്തി പരാതി നല്‍കുകയായിരുന്നു. പാലിയേക്കര ടോള്‍പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *