റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാത്രി കാലങ്ങളില്‍ ഏസി കോച്ചുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് നിയന്ത്രണം

March 23, 2021 - 9:48 am

ന്യൂ ഡല്‍ഹി:റെയില്‍വേയുടെ രാത്രികാല വണ്ടികളിലെ എസി കോച്ചുകളില്‍ മൊബൈല്‍ ചാര്‍ജു ചെയ്യുന്നതിന് റെയില്‍വേ സാങ്കേതിക വിഭാഗം വിലക്കേര്‍പ്പെടുത്തി. രാത്രിയില്‍ മൊബൈലും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് പൊട്ടിത്തെറിക്കും തീ പിടുത്തത്തിനും കാരണമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

തീരുമാനമനുസരിച്ച് എല്ലാ മൊബൈല്‍ പ്ലഗ്ഗുകളും ഓഫാക്കി വയ്ക്കാന്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരോടും ടെക്‌നീഷ്യന്മാരോടും റെയില്‍വേ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തേയും നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും അത് കാര്യമായി നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ റെയില്‍വേ അധികൃതര്‍ തീരുമാനിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *