റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീറാം വെങ്കിട്ടരാമനെ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പു നിരീക്ഷകനാക്കിയതിനെതിരെ പരാതി നല്‍കി

March 24, 2021 - 8:28 am

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെ തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പു നിരീക്ഷകനാക്കിയതിനെതിരെ സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് പരാതി നല്‍കി.

ക്രിമിനല്‍കേസിലെ പ്രതിയെ ചട്ടങ്ങള്‍ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നിരീക്ഷകനാക്കിയതെന്നും 2019 ജനുവരി 16ന് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുളള പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണിതെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ഉമേഷ് സിന്‍ഹ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവര്‍ക്ക് സിറാജിന്റെ പ്രതിനിധി സൈഫുദ്ദീന്‍ ഹാജിയാണ് പരാതി നല്‍കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *