റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താരം പൂര്‍ത്തിയായി

March 24, 2021 - 8:32 am

കൊല്ലം: ഉത്രവധക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താരം പൂര്‍ത്തിയായി. ഭിന്ന ശേഷിക്കാരിയായ ഉത്രയെ പണം മോഹിച്ച് വിവാഹം കഴിച്ചശേഷം മൂര്‍ഖനെ ഉപയോഗിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 302(കൊലപാതകം), 307(കൊലപാതക ശ്രമം),328(വിഷമേല്‍പ്പിച്ച പരിക്കേല്‍പ്പിക്കുക), 201( തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 85 സാക്ഷികളെ വിസ്തരിച്ചു. 278 രേഖകളും 40 തൊണ്ടിമുതലുകളും തെളിവിന് ഹാജരാക്കി. സൂരജിന് രണ്ടുപ്രാവശ്യം പാമ്പിനെ നല്‍കിയ സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി വിസ്തരിച്ചു.

ഉത്രയുടെ അച്ഛനമ്മമാരും സഹോദരനും വിവിധ മഹസര്‍ സാക്ഷികള്‍. ബാങ്ക് ഉദ്യോഗസ്ഥര്‍, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, സര്‍പ്പശാസ്ത്ര വിദഗ്ദര്‍, പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുളള വാവ സുരേഷ് ഉള്‍പ്പടെയുളളവരേയും വിസ്തരിച്ചു.പതിനഞ്ച് ഡോക്ടര്‍മാരെയും വിസ്തരിച്ചു. ഇതോടെ പ്രോസിക്യൂഷന്‍ ഭാഗം തെളിവ് പൂര്‍ത്തിയായി . ഇനി കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് പ്രതിയില്‍ നിന്നും പ്രോസിക്യൂഷന്‍ തെളിവുകളുടെ അടിസ്ഥാനത്തിലുളള വിശദീകരണം തേടും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് , കെ ഗോപിഷ് കുമാര്‍, സിഎസ് സുനില്‍, എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. അജിത് പ്രഭാവ് ,അശോക് കുമാര്‍, ജിത്തു എന്നിവരും ഹാജരായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *