റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാര്‍ ജീവനക്കാരുടെ ജിപിഎഐഎസ് പദ്ധതി പ്രീമിയം അടക്കുന്നതിനുളള കാലാവധി നീട്ടി

March 26, 2021 - 9:51 am

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി 2021 വര്‍ഷത്തേക്കുളള പ്രീമിയം അടയ്ക്കുന്നതിനുളള കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. 2021 മാര്‍ച്ച 31 വരെയാണ് നീട്ടിയിരിക്കുന്നത്. 2020 ഡിസംബര്‍ 31ന് മുമ്പ് ജോലിയില്‍ പ്രവേശിച്ച എല്ലാവരും, ശൂന്യ വേതനാവധിയില്‍ ഉളളവരൊഴികെ എല്ലാ ജീവനക്കാരും 31ന് മുമ്പ് പ്രീമിയം ജിപിഎഐസ് പദ്ധതിയില്‍ അംഗത്വമെടുക്കണമെന്ന് അറിയിച്ചു.

.’865810288suspenseaccountGPAfund’എന്ന ശീര്‍ഷകത്തിലാണ് പണം ഒടുക്കേണ്ടത്. എല്ലാ ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസരും തങ്ങളുടെ കീഴിലുളള എല്ലാ ജീവനക്കാരും അംഗത്വമെടുത്തുവന്ന് ഉറപ്പ് വരുത്തണം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *