തിരുവനന്തപുരം : സംസ്ഥാനത്ത് 30.03.2021 ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിവേഗം വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യത. 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്ക് 2 മണിമുതല്‍ രാത്രി പത്തുമണിവരെയുളള സമയത്ത് ഇടി മിന്നലിനുളള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇതു തുടര്‍ന്നേക്കാം. മലയോര മേഖലയിലുളളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തുറസ്സായ സ്ഥലങ്ങളില്‍ കുട്ടികള്‍ കളിക്കുന്നതും ഒഴിവാക്കണം.
