റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ.ശരണ്‍ കുമാര്‍ ലിമ്പാളെയ്ക്ക് ഈ വര്‍ഷത്തെ സരസ്വതി സമ്മാന്‍

March 31, 2021 - 12:31 pm

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സരസ്വതി സമ്മാന്‍ ദലിത് സാഹിത്യകാരനായ ഡോ.ശരണ്‍ കുമാര്‍ ലിമ്പാളെയ്ക്ക്.ഓരോ വര്‍ഷവും ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള മികച്ച സൃഷ്ടികള്‍ക്കാണ് സരസ്വതി സമ്മാന്‍ പുരസ്‌കാരം നല്‍കുന്നത്. ലിമ്പാളെയുടെ 2018ല്‍ പുറത്തിറങ്ങിയ സനാതന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ദലിത് ജീവിതപ്രാരാബ്ദങ്ങളും പ്രതിസന്ധികളും വിവരിക്കുന്ന ചരിത്രപ്രാധാന്യമുള്ള കൃതിയാണ് സനാതന്‍. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ദലിത്, ഗോത്രവര്‍ഗങ്ങള്‍ വഹിച്ച പങ്ക് നിഷേധിക്കപ്പെട്ടതിന്റെ ചരിത്രവും സനാതനില്‍ വിശദമായി വിവരിക്കുന്നു.മലയാളത്തില്‍നിന്ന് ബാലാമണിയമ്മ, കെ അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *