റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൈനീകരുടെ വെടിയുണ്ടകള്‍ക്ക് ഇരയായി 500ലധികം പേര്‍: മുന്നറിയിപ്പുമായി സായുധ സംഘടനകള്‍ രംഗത്ത്

March 31, 2021 - 12:27 pm

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരായ സമാധാനപരമായ പ്രക്ഷോഭങ്ങളെ വെടിയുണ്ടകള്‍ ഉപയോഗിച്ച് നേരിടാനുള്ള ശ്രമങ്ങളില്‍ മരണം 500 കടന്നു. മനുഷ്യാവകാശ സംഘടനയായ ദ അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സി(എ.എ.പി.പി.)ന്റെ കണക്കനുസരിച്ച് 510 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. അതിനിടെ, സൈന്യത്തിനെതിരേ മ്യാന്‍മറിലെ വിവിധ സായുധ സംഘടനകള്‍ രംഗത്തു വന്നു. താങ് നാഷണല്‍ ലിബറേഷന്‍ ആര്‍മി, മ്യാന്‍മര്‍ നാഷണാലിറ്റീസ് ഡെമോക്രാറ്റിക് അെലെന്‍സ് ആര്‍മി, അറാക്കന്‍ ആര്‍മി (എ.എ.) എന്നീ സംഘടനകളാണ് പട്ടാള ഭരണകൂടത്തിനു മുന്നറിയിപ്പ് നല്‍കിയത്.സമാധാന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നാല്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സായുധ പ്രതിരോധം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. 1948 ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനുശേഷം മ്യാന്‍മര്‍ ഭരണകൂടവുമായി നിരന്തര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇത്തരം സംഘടനകള്‍കൂടി പ്രതിഷേധത്തില്‍ അണിചേര്‍ന്നാല്‍ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്കു വഴുതി വീഴുമെന്നാണു മുന്നറിയിപ്പ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *