റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

150 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ശരിയാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല, തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ വിമർശനവുമായി തൃണമൂൽ എം പി മഹുവ മോയിത്ര

April 1, 2021 - 3:21 pm

ന്യൂഡല്‍ഹി: രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ചുരുങ്ങിയത് 150ഓളം ഇലക്ട്രോണിക് മെഷീനുകളില്‍ ശരിയംവണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്ന് തൃണമൂല്‍ നേതാവും എംപിയുമായ മഹുവ മോയിത്ര. 01/04/21 വ്യാഴാഴ്ച പോളിംഗ് തുടങ്ങി ആദ്യ മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു മഹുവയുടെ പ്രതികരണം.

പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ എടുക്കുന്ന ശ്രമത്തിന്റെ പകുതി സമയം ചെലവഴിച്ചാല്‍ വോട്ടിങ് മെഷീന്‍ കേടാവുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് മോയിത്ര പരിഹസിച്ചു. ട്വിറ്ററിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയുടെ മോയിത്രയുടെ പരിഹാസം. ”രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം ഇതുവരെ 150ഓളം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ എടുക്കുന്ന ശ്രമത്തിന്റെ പകുതി ശ്രമം നടത്തിയിരുന്നെങ്കില്‍ അത് ഒഴിവാക്കാമായിരുന്നു”- മഹുവ ട്വീറ്റില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയില്‍ ബംഗാളില്‍ നിരവധി പോലിസ് ഉദ്യോഗസ്ഥരെ കമ്മീഷന്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടായിരുന്നു മഹുവയുടെ ട്വീറ്റ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *