റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൂയസ് കനാലിലെ കപ്പൽ ഗതാഗതക്കുരുക്കിന്റെ രാത്രി ദൃശ്യം പുറത്തു വിട്ട് നാസ

April 1, 2021 - 3:53 pm

വാഷിംഗ്ടൺ: എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട് എന്ന് പറയാറില്ലേ , അത് സത്യമാണെന്ന് പറയുകയാണ് ഇപ്പോൾ നാസ. സൂയസ് കനാലിലെ കപ്പൽ ഗതാഗതക്കുരുക്കിന്റെ രാത്രി ദൃശ്യമാണ് 31/03/21 ബുധനാഴ്ച ഫെയ്സ് ബുക്കിലൂടെ നാസ പുറത്തുവിട്ടത്. കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് ലോകമെങ്ങുമുള്ള ഫോളോവേഴ്സ് നാസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടത്.

വലിയ കണ്ടെയ്നർ കപ്പൽ തടഞ്ഞതിന് മുമ്പും ശേഷവും ഉള്ള സൂയസ് കനാലിന്റെ ദൃശ്യങ്ങളാണ് നാസയുടെ പോസ്റ്റിൽ ഉള്ളത്.

സുവോമി എൻ‌പി‌പി സാറ്റലൈറ്റിലെ “വിസിബിൾ ഇൻഫ്രാറെഡ് ഇമേജിംഗ് റേഡിയോമീറ്റർ സ്യൂട്ട് (VIIRS) ഉപയോഗിച്ചാണ് നാസ ചിത്രങ്ങൾ പകർത്തിയത്.

2021 ഫെബ്രുവരി 1 ന് പകർത്തിയ ആദ്യ ചിത്രം സൂയസ് കനാലിലെ സാധാരണ കപ്പൽ ഗതാഗതമാണ് കാണിക്കുന്നത്. മാർച്ച് 27 ന് പകർത്തിയ ചിത്രത്തിൽ കാത്തിരിപ്പ് കപ്പലുകളുടെ നിര 72 കിലോമീറ്റർ നീണ്ടതായി കാണാം . രണ്ട് ദിവസത്തിന് ശേഷം, കനാൽ പ്രവേശനകവാടത്തിൽ നിന്ന് 100 കിലോമീറ്റർ വരെ കപ്പലുകൾ കാത്തിരിക്കുന്നത് കാണാം.

ഒരാഴ്ചയോളം നീണ്ട പരിശ്രമത്തിനുശേഷമാണ് സൂയസ് കനാലിന്റെ തീരത്ത് നിന്ന് കൂറ്റൻ കപ്പൽ ഒഴിപ്പിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *