റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലശ്ശേരിയില്‍ ബി ജെ പിയുടെ പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍

April 1, 2021 - 9:37 pm

കണ്ണൂര്‍ : തലശ്ശേരിയില്‍ ബി ജെ പിയുടെ പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍. തന്നെ പിന്തുണക്കുമെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞതല്ലാതെ ഒരു സഹകരണവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നസീര്‍ 01/04/21 വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ബി ജെ പി നേതാക്കളോ, പ്രവര്‍ത്തകരോ തനിക്കായി എവിടെയും വോട്ട് പിടിക്കുന്നില്ല. ബി ജെ പി നേതാക്കളെ ഫോണില്‍ പോലും ബന്ധപ്പെടാൻ കിട്ടുന്നില്ല. തന്നെ പിന്തുണക്കുന്നുവെന്ന് ബി ജെ പി നേതൃത്വം പരസ്യമായി പറഞ്ഞതല്ലാതെ അവരുടെ ഭാഗത്ത് നിന്ന് അത്തരത്തില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരിയില്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ നോമിനേഷന്‍ തള്ളിയപ്പോഴായിരുന്നു ബി ജെ പി നേതൃത്വം നസീറിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ബി ജെ പിയിലെ ഒരു വിഭാഗം സി ഒ ടി നസീറിനെ അംഗീകരിക്കാനാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പിന്തുണ വേണ്ടെന്ന് സി ഒ ടി നസീര്‍ അറിയിച്ചിരിക്കുന്നത്. നസീറിൻ്റെ പ്രഖ്യാപനത്തോടെ ബിജെപി നേതൃത്വമാണ് വെട്ടിലായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *