റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകാം , അവസാന വാക്ക് പാർട്ടിയുടേത് ‘ ഇ പി ജയരാജനെ തിരുത്തി പിണറായി

April 1, 2021 - 9:41 pm

തിരുവനന്തപുരം: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ഇപി ജയരാജനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. ആ അഭിപ്രായങ്ങള്‍ മാനിക്കാറുണ്ട്. പക്ഷെ അവസാന തീരുമാനമെടുക്കുക പാര്‍ട്ടിയാണെന്നുമാണ് പിണറായിയുടെ പ്രതികരണം.

മട്ടന്നൂരില്‍ ഒരു തവണ കൂടി മത്സരിക്കണമെന്ന് ഇപി ജയരാജന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് കണ്ണൂരില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ് താന്‍ പറയുന്നതെന്ന് വ്യാഖ്യാനിച്ചാല്‍ അതില്‍ പരാതിയില്ലെന്ന് പറഞ്ഞ് ഇപി അത് ശരിവെക്കുകയും ചെയ്തിരുന്നു.
ആദ്യം പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് പറഞ്ഞ ഇപി ജയരാജന്‍ പിന്നീട് വ്യക്തിപരമായി അഭിപ്രായം വരുന്ന അവസ്ഥയിലേക്ക് മാറിയത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു.

മുതിര്‍ന്ന കേന്ദ്ര കമ്മറ്റിയംഗമായ ഇപിയെ പോലാരാള്‍ പാര്‍ട്ടി അച്ചടക്കം മറികടന്ന് പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് വളരെ വേഗം ചര്‍ച്ചയായിരുന്നു. മലബാറിന് പുറത്തേക്ക് ഇപി പ്രചരണത്തിന് ഇറങ്ങിയതുമില്ല. ഇപിയെ പോലൊരാള്‍ മാറി നില്‍ക്കരുതെന്ന് തോമസ് ഐസക്കും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ പ്രതികരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *