റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: കോവിഡ് 19 പശ്ചാത്തലത്തിൽ വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 1, 2021 - 10:35 pm

തൃശ്ശൂർ: വായും മൂക്കും മറയുന്ന രീതിയിൽ മാസ്ക് ധരിക്കുക സംസാരിക്കുമ്പോൾ മാസ്ക് മാറ്റരുത്. തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്ക് മാറ്റണം.
സാമൂഹിക അകലം പാലിച്ച് വേണം വോട്ട് രേഖപ്പെടുത്താൻ നിൽക്കേണ്ടത്.
ബൂത്തിനകത്ത് പ്രവേശിക്കുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുക.
കുട്ടികളെ കൂടെ കൊണ്ടു പോകരുത് മറ്റുള്ളവരുമായി അടുത്തിടപഴകുന്നതും ഹസ്തദാനം നൽകുന്നതും ഒഴിവാക്കുക.
കൂട്ടം കൂടി നിൽക്കരുത്  എപ്പോഴും ശാരീരിക അകലം പാലിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പരുത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ വീട്ടിലേക്ക് തിരികെ പോകുക. ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങളും സന്ദർശനങ്ങളും ഒഴിവാക്കുക.
വീട്ടിലെത്തിയ ശേഷം വസ്ത്രങ്ങൾ കഴുകി കുളിച്ചു വൃത്തിയായി അതിനു ശേഷം മാത്രം വീട്ടുകാരുമായി ഇടപഴകുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *