റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ബോട്ടു മറിഞ്ഞ് 26 പേര്‍ മരിച്ചു

April 6, 2021 - 8:48 am

ധാക്ക: ചരക്ക്കപ്പലുമായി കൂട്ടിയിടിച്ച് ബോട്ട് മറിഞ്ഞ് 26 പേര്‍ മരിച്ചു.ബംഗ്ലാദേശിലെ ഷിതലഖ്യാ നദിയില്‍ 2021 ഏപ്രില്‍ 4ന് ഞായറാഴ്ച വൈകുന്നേരമാണ് സം ഭവം. ധാക്കയില്‍ നിന്ന്

16 കിലോമീറ്റര്‍ തെക്കുകിഴക്കായി നായരായണ്‍ഗഞ്ച് ജില്ലയിലാണ് നൂറിലധികം യാത്രക്കാരുമായി പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചത്. നാവികസേന, തീരസംരക്ഷണ സേന, അഗ്നിശമന സേന, പോലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ 5 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്ചയാണ് 21 മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

പാസഞ്ചര്‍ ബോട്ടായ എംഎല്‍സാബിത്ത് അല്‍ഹസന്‍ കാര്‍ഗോ കപ്പലായ എസ്‌കെഎല്‍3 എന്ന കപ്പലുമായിട്ടാണ് കൂട്ടിയിടിച്ചത്. സയെദ്പൂര്‍ കോയ്‌ലഘട്ടില്‍ വെച്ച് കൂട്ടിയിടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ ഓടിച്ചുപോയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തിലുളള ഏഴംഗസംഘം രൂപീകരിച്ചു. മരിച്ചവരുടെ കുടുംബത്തിന് 25,000 ടാക്ക നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബംഗ്ലാദേശ് ഉള്‍നാടന്‍ ജലഗതാഗത അതോരിറ്റി നാല് അംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോട്ടില്‍ ഏകദേശം 150 യാത്രക്കാരുണ്ടായിരുന്നതായിട്ടാണ് അനുമാനം. ഇവരില്‍ 50-60 പേര്‍ക്ക് രണ്ടുബാങ്കുകളില്‍ നീന്താന്‍ കഴിഞ്ഞതായി പോര്‍ട്ടു പോലീസ് ഓഫീസര്‍ ഇന്‍ചാര്‍ജ് ദീപക് ചന്ദ്രസാഹ സ്ഥിരീകരിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയതായി നാരായണ്‍ ഗഞ്ച് ജില്ലാ അഗ്നി ശമന സേനയും സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടറുമായ അബുദുല്ല അല്‍ അറേഫിന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *