റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അപകടത്തില്‍ പെട്ട് കാലൊടിഞ്ഞിട്ടും വോട്ട് ചെയ്ത് മധ്യവയസ്‌കന്‍ ശ്രദ്ധേയനായി

April 7, 2021 - 12:03 pm

മുതുകുളം: വാഹനാപകടത്തില്‍ പെട്ട് പരിക്കേറ്റ് കാലൊടിഞ്ഞിട്ടും വോട്ടുചെയ്യാനുളള മധ്യവയസ്‌കന്റെ തീരുമാനം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മുതുകുളം പുത്തന്‍പുരയില്‍ ജഗതിആചാരി (62) ആണ് സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വാരിയെല്ല് പൊട്ടുകയും കാല് ഒടിയുകയും ചെയ്തിട്ടും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ശസ്ത്രക്രിയക്കായി പോകുംവഴി വോട്ടുചെയ്യാനായി വരണപ്പളളി സ്‌കൂളിലെ ബൂത്തില്‍ എത്തുകയായിരുന്നു. പോളിംഗ് സ്‌റ്റേഷനുമുന്നില്‍ നിന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ താങ്ങിയെടുത്ത് വോട്ടുചെയ്യിച്ചു. വെട്ടത്തുമുക്കില്‍വച്ച ജഗതി ആചാരി സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായി രുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *