റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരേ ബോംബേറ്

April 7, 2021 - 12:36 pm

കൊല്ലം : കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരേ ബോംബേറ്. ബിജെപി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രതി രാജന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. 06/04/21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അക്രമത്തിനു പിന്നിൽ സി പി എം ആണെന്ന് ബിജെപി ആരോപിച്ചു.

കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കേവയൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു രതിരാജൻ. അന്നും നിരവധി തവണ വീടിനു നേരേയും, വാഹനത്തിന് നേരേയും ആക്രമണം ഉണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *