റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പണകൈമാറ്റം: ബാങ്കിതര ധനകാര്യ സ്ഥാനങ്ങള്‍ക്കും അനുമതി നല്‍കി ആര്‍.ബി.ഐ

April 8, 2021 - 11:45 am

മുംബൈ: റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍.ടി.ജി.എസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍.ഇ.എഫ്.ടി) എന്നിവവഴി പണം കൈമാറാന്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍.ബി.ഐ. അനുമതി നല്‍കി. നിലവില്‍ ബാങ്കുകള്‍ക്കു മാത്രമാണ് ഇതിന് അനുമതിയുണ്ടായിരുന്നത്. ഇതോടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പേ ടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ പോലുള്ള വാലറ്റുകള്‍ക്കും ബാങ്കുകളിലേയ്‌ക്കോ മറ്റുവാലറ്റുകളിലേയ്‌ക്കോ യി.പി.ഐ. സംവിധാനമില്ലാതെതന്നെ പണം കൈമാറാം. പ്രീ പെയ്ഡ് കാര്‍ഡ്, എ.ടി.എം. ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.ഒരു ഡിജിറ്റല്‍ വാലറ്റില്‍നിന്ന് മറ്റൊരുവാലറ്റിലേയ്ക്ക് പണം കൈമാറാനും ഇതോടെ കഴിയും. പേമെന്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ബാലന്‍സ് പരിധി രണ്ടുലക്ഷമായും ആര്‍.ബി.ഐ. ഉയര്‍ത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *