ചെന്നൈ: 09/04/21 വെള്ളിയാഴ്ച ഐ.പി.എല്‍. ഉദ്ഘാടന മത്സരത്തിനു തയാറെടുക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു കുരുക്കായി വീണ്ടും കോവിഡ്. ദേവ്ദത്ത് പടിക്കലിനു പിന്നാലെ ഇത്തവണ ടീമിലെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സാംസാണു കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ മൂന്നിനാണ് സാംസ് ഇന്ത്യയിലെത്തിയത്. അന്നു നടത്തിയ പരിശോധനയില്‍ താരം വൈറസ് ബാധിതനായിരുന്നില്ല. എന്നാല്‍ ഏഴിനു നടത്തിയ രണ്ടാംവട്ട പരിശോധനയില്‍ പോസിറ്റീവാണെന്നു വ്യക്തമായതായി ആര്‍.സി.ബി. ട്വീറ്റ് ചെയ്തു.
