റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാന മന്ത്രി മുഖ്യമന്ത്രിമാരുമായുളള കൂടികാഴ്ച 08/04/21 വ്യാഴാഴ്ച

April 8, 2021 - 10:04 am

ന്യൂ ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി 08/04/21 വ്യാഴാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടു ഒരുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,15,736 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 630 പേര്‍കൂടി മരിച്ചു.

മഹാരാഷ്ട്ര , ച്ഛത്തീസ്ഗഡ്, കര്‍ണാടക,ഉത്തര്‍ പ്രദേശ്, ഡല്‍ഹി, മദ്ധ്യപ്രദേശ് തമിഴ്‌നാട്, കേരളം എന്നീ 8 സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. പുതിയ രോഗികളുടെ 80.70 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍- 55,469. ഛത്തീസ്ഗഡില്‍-9921 പേര്‍ക്കും കര്‍ണാടകയില്‍ 6150 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ടുചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8. 4 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ചികിത്സയിലുളള ആകെ രോഗികളുടെ എണ്ണം 8,43, 473 ആയി. ഇത് ആകെ രോഗബാധിതരുടെ 6.59 ശതമാനമാണ്. രോഗമുക്തി നിരക്ക 92.11 ശതമാനമായി താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 59,856 പേര്‍ രോഗമുക്തരായി.

അതേസമയം വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാമതായി. ഇതുവരെ 8.7 കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കുത്തിവച്ചു. പ്രതിദിനം 30,93,861 ഡോസുകള്‍ നല്‍കിയതിലൂടെ അമേരിക്കയെ പിന്തളളി ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന രാജ്യമായി മാറിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *