റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്നാവശ്യപ്പട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

April 9, 2021 - 8:49 am

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിരോധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കമമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുളള ഹര്‍ജികളില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജികള്‍ 2021 മെയ് 20ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എന്‍ നാഗേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് കേരള ഗെയിമിംഗ് ആക്ടില്‍ ഭേതഗതി വരുത്തി ഓണ്‍ ലൈന്‍ റമ്മികളി നിയമ വിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

ഹരിയാനയിലെ ജംഗ്ലി ഗെയിംസ് ഇന്ത്യ കമ്പനിയടക്കം നല്‍കിയ ഹര്‍ജികള്‍ സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഓണ്‍ലൈന്‍ റമ്മി നിയമ വിരുദ്ധമായതോടെ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നും ഇത് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും ഈ സാഹചര്യങ്ങളില്‍ മദ്ധ്യവേനലവധിക്കാലത്തും കോടതിയെ സമീപിക്കാനാവുമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ഇതോടെ തങ്ങളുടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നില്ലെന്നാണ് ഹരജിക്കാരുടെ പരാതി. റമ്മികളി ഭാഗ്യത്തെ അടിസ്ഥാനമാക്കിയുളളതല്ലെന്നും കഴിവ് അടിസ്ഥാനമാക്കിയുളളതാമെന്നും ഹര്‍ജിക്കാര്‍ പറയുന്നു. സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തില്‍ ഓണ്‍ലൈന്‍ റമ്മിയെ ചൂതാട്ടത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *