റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാമ സേതുവിന് പൈതൃക പദവി: ഹര്‍ജി അടുത്ത ചീഫ് ജസ്റ്റീസ് എന്‍.വി രമണ പരിഗണിക്കും

April 9, 2021 - 8:44 am

ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുളള 48 കിലോമീറ്റര്‍ നീളം വരുന്ന രാമ സേതുവിന് പൈതൃക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി അടുത്ത ചീഫ് ജസ്റ്റീസ് എന്‍,വി രമണ പരിഗണിക്കുമെന്ന് നിലവിലെ ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ. കേസ് 26ന് ലിസ്റ്റ് ചെയ്തു. രാജ്യ സഭ എംപി ഡോ. സുബ്രമണ്യ സ്വാമിജിയാണ് ഹര്‍ജിക്കാരന്‍. ഏറെനാളായി കെട്ടിക്കിടക്കുന്ന ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ചീഫ് ജസ്റ്റീസ് എസ്എ ബോബ്‌ഡെ തളളി. പുതിയ ജസ്റ്റീസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു.

പുരാണങ്ങളില്‍ പ്രതിപാതിച്ചിട്ടുളള രാമന്റെ പാലം അല്ലെങ്കില്‍ ആദംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന രാമ സേതു തമിഴ്‌നാടിന്റെ തെക്കുകിഴക്ക് പാമ്പന്‍ ദ്വീപിനിടയിലുളള ചുണ്ണാമ്പ് കല്ലുകളാലുളള സൃഷ്ടിയാണ് . കടലിലെ അമിത ജലപ്രവാഹത്തില്‍ പവിഴ പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടയാണിതെന്നാണ് ശാസ്ത്രം പറയുന്നത്. ഇതുസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ 2007ല്‍ പ്രഖ്യാപിച്ച സേതു സമുദ്രം പദ്ധതിയാണ് ഈ പ്രദേശത്തിന് കൂടുതല്‍ ശ്രദ്ധ നേടി കൊടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *