റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്‍സൂര്‍ വധക്കേസ് രണ്ടാംപ്രതി ആത്മഹത്യ ചെയ്ത നിലയില്‍

April 10, 2021 - 8:45 am

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്ത് തൂങ്ങി മരിച്ച നിലയില്‍. വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് രതീഷ് കൂലോത്ത് . മന്‍സൂരിന്റെ കൊലപാതകത്തിന് അക്രമികള്‍ ഗൂഢോലോചന നടത്തിയത് വാട്‌സാപ്പിലൂടെയാണെന്ന് പോലീസ് കണ്ടെത്തി. റിമാന്റിലായ പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത് .

കൊലപാതകം നടന്ന സമയത്ത് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ച ഷിനോസിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗൂഢോലോചന സംബന്ധിച്ചുളള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ആക്രമിക്കാനെന്ന തരത്തിലുളള വാട്‌സാപ്പ് സന്ദേശങ്ങള്‍ ഫോണിലു ണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്‌സാപ് വഴിയെന്നാണ് പോലീസിന്റെ നിഗമനം. ഫോണില്‍ നിന്ന് നീക്കം ചെയ്ത മെസേജുകള്‍ തിരിച്ചെടുക്കാനായി സൈബര്‍ സെല്ലിന് കൈമാറി. കേസിലെ മുഖ്യ പ്രതികളായ സുഹൈലിനേയും ശ്രീരാഗിനേയും ഈ ഫോണില്‍ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *