ചെന്നൈ: കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ കോയമ്പത്തൂരില്‍ പോലീസ് തേര്‍വാഴ്ച നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുളളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ട്. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം. കോവിഡ് മാനദണ്ഡപ്രകാരം തമിഴ് നാട്ടില്‍ രാത്രി 11 മണിവരെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഗാന്ധിപുരത്തെ ഗിരിരാജ ഹോട്ടലില്‍ 11.4.2021 ഞായറാഴ്ച രാത്രി 10.20ന് എത്തിയ എസ്‌ഐ മുത്തു കണ്ണില്‍ കണ്ടവരെയെല്ലാം ലാത്തികൊണ്ട് അടിച്ചോടിച്ചു. കടയുടമ മോഹന്‍രാജ് ഉള്‍പ്പടെ നാല് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും പരിക്കേറ്റു
സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുളളത്. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കോവിഡ് കാലത്ത് കട തുറന്നുവച്ചെന്ന് പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം തൂത്തുക്കുടിയില്‍ ജയരാജിനേയും മകന്‍ ബെന്നിക്‌സിനേയും പോലീസ് കസറ്റഡിയിലെടുത്തത്. പിന്നീട് ഇരുവരും ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
