റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് വേറിട്ട സമരവുമായി രണ്ട് യുവാക്കള്‍

April 14, 2021 - 8:18 am

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തമ്പാനൂര്‍ മേല്‍പ്പാലത്തിന് മുകളില്‍ പായവിരിച്ചുകിടന്ന് രണ്ട് യുവാക്കളുടെ പ്രതിഷേധം. തിരുവനന്തപുരം സ്വദേശികളായ വിജിമോന്‍(38), അജു(27) എന്നിവരാണ് വ്യത്യസ്ഥമായ ഈ സമരം മാര്‍ഗം സ്വീകരിച്ചത്. തിരുവനന്തപുരം നഗരത്തിലെ വെളളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. മേയര്‍ എത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉറപ്പുനല്‍കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് യുവാക്കള്‍ പറഞ്ഞത് .യുവാക്കളുടെ സമരം നഗരത്തില്‍ ഗതാഗതകുരുക്ക് സൃഷ്ടിച്ചതോടെ മേയറെ കാത്തുനില്‍ക്കാതെ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്ത് തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക മാറ്റി. പൊതുഗതാഗതം തടസപെടുത്തിയതിന് യുവാക്കള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു.

നല്ലൊരു മഴപെയ്താല്‍ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂര്‍ വെളളത്തിന് കീഴിലാവും. ഓപ്പറേഷന്‍ അനന്ത ഉള്‍പ്പെടയുളള പദ്ധതികള്‍ നഗരത്തിലെ വെളളക്കെട്ട് പരിഹരിക്കാന്‍ രൂപം കൊടുത്തെങ്കിലും അവയ്‌ക്കൊന്നിനും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല 12/04/21 തിങ്കളാഴ്ച പെയ്ത ശക്തമായ വേനല്‍ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. മാലിന്യം ഒഴുകിയെത്തി ഓടകള്‍ അടഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും വെളളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇത് അധികൃതരുടെ അനാസ്ഥയാണെ്ന്ന ആരോപിച്ചാണ് യുവാക്കള്‍ രംഗത്ത് വന്നത്.

നഗരസഭാധികൃതര്‍ സമരത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം മാലിന്യം നിറഞ്ഞ ഓടകള്‍ വൃത്തിയാക്കാന്‍ നഗരസഭ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *