റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം ശക്തമാക്കി

April 18, 2021 - 8:49 am

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണം ശക്തമാക്കി. 18.4.2021 ഞായറാഴ്ച മുതല്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുത്തിറങ്ങാന്‍ പാടുളളതല്ല. ഞായറാഴ്ചകളില്‍ കൂടിച്ചേരലുകള്‍ 5 പേരില്‍ താഴെയായി മാത്രം ചുരുക്കേണ്ടതാണ് ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ട കടകളും അവശ്യ വസ്തുക്കളുടെ സേവനങ്ങളും മാത്രം 7.00മണിവരെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ് .

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാവുന്നതാണ് . അല്ലാത്ത എല്ലാ വിധ സ്ഥാപനങ്ങളും ബീച്ച്, പാര്‍ക്ക്, ടൂറിസം പ്രദേശങ്ങള്‍ ഉള്‍പ്പടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുളളതല്ല. പൊതുഗതാഗത സംവിധാനം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതാണ്. 18.4.2021 ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്ന പിഎസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷാര്‍ത്ഥികള്‍ കൃത്യമായ കോവിഡ് പെരുമാറ്റചട്ടം പാലിക്കണം. മേല്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *