റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാത്രിജോലി പുരുഷന്മാര്‍ക്കു മാത്രമായി നിജപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

April 18, 2021 - 8:54 am

കൊച്ചി: രാത്രി ജോലി വിലക്കുന്ന വ്യവസ്ഥയുടെ പേരില്‍ യോഗ്യരായ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമനം പുരുഷന്മാര്‍ക്കു മാത്രമായി നിജപ്പെടുത്തി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്. സേഫ്റ്റി ഓഫീസര്‍ തസ്തകയിലേക്ക് സ്ത്രീകളെ ഒഴിവാക്കിയ ചവറ കെഎംഎല്‍എല്‍ ന്റെ നടപടി ചോദ്യം ചെയ്ത് കൊല്ലം ശക്തികുളങ്ങര സ്വദേശിനി തെരേസാ ജോഫിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് അനുശിവരാമന്റെ ഉത്തരവ്.

എഞ്ചിനീയറിംഗ് യോഗ്യയുളള തെരേസാ കമ്പനിയില്‍ താല്‍ക്കാലിക ജോലിക്കാരിയായിരുന്നു. സ്ത്രീകള്‍ക്ക് അപേക്ഷാനുമതി നിഷേധിച്ചുകൊണ്ടുളള വിജ്ഞാപനം മൗലീകാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഫാക്ടറീസ് ആക്ടുപ്രകാരം സ്ത്രീകള്‍ക്ക് രാവിലെ ആറുമുതല്‍ വൈകിട്ട് ഏഴുവരെയേ ജോലി ചെയ്യാന്‍ അനുമതിയുളളുവെന്ന് കമ്പനി ബോധിപ്പിച്ചു. ഫാക്ടറീസ് ആക്ടിലെ ഈ വ്യവസ്ഥ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്നും അര്‍ഹമായ അവകാശം നിഷേധിക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരിയുടെ അപേക്ഷ പരിഗണിക്കാനും കമ്പനിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *