റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കമല ഹാരിസിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍

April 19, 2021 - 12:43 pm

ഹൂസ്റ്റണ്‍: യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ നഴ്‌സ് അറസ്റ്റില്‍. ഫ്‌ളോറിഡ സ്വദേശിനി നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സ്(39) ആണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ജയില്‍ കഴിയുന്ന ഭര്‍ത്താവിന് നിവിയാനെ അയച്ച സന്ദേശമാണ് അവരെ കുടുക്കിയത്. കമല നിങ്ങള്‍ മരിക്കാന്‍ പോവുകയാണ്. നിങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു, 50 ദിവസത്തിനുള്ളില്‍ നിങ്ങള്‍ മരിക്കും, ഈ ദിവസം രേഖപ്പെടുത്തൂ” തുടങ്ങിയ ഭീഷണികളാണ് സന്ദേശത്തിലുണ്ടായിരുന്നത്. തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സിന് ഇവര്‍ അപേക്ഷ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2001 മുതല്‍ ഇവര്‍ ജാക്‌സണ്‍ ഹെല്‍ത്ത് സിസ്റ്റത്തില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. ഭീഷണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ജയില്‍ അധികൃതര്‍ ഫ്‌ളോറിഡ ജില്ലാ കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്നാണ് കേസ് രഹസ്യാന്വേഷണ വിഭാഗത്തിനു കൈമാറിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *