തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 21/04/21 ബുധനാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സൗജന്യ വാക്സിന് എന്നത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കാര്യം തന്നെയാണ്. ഇടയ്ക്ക് മാറ്റി പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. നേരത്തെ പറഞ്ഞതാണ് വാക്സിന് ഇവിടെ സൗജന്യമായിരിക്കുമെന്ന്. സൗജന്യമെന്ന് പറയുന്നത് വയസ് അടിസ്ഥാനത്തില്‍ അല്ല. ഇത് രോഗം വരാതിരിക്കാനുള്ള പ്രതിരോധമാണ്. എല്ലാവര്ക്കും സൗജന്യം തന്നെയായിരിക്കും.”
മുഖ്യമന്ത്രി പറഞ്ഞു.
