റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇഎംസിസി എം ഡി ഷിജു വര്‍ഗ്ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്വട്ടേഷൻ സംഘാംഗം പിടിയിൽ, സംഭവത്തിൽ ഷിജു വർഗീസിനും പങ്കെന്ന് സംശയത്തിൽ പൊലീസ്

April 28, 2021 - 11:27 am

കൊല്ലം: വോട്ടെടുപ്പ് ദിവസം ഇഎംസിസി എം ഡി ഷിജു വര്‍ഗ്ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗമാണ് 28/04/21 ബുധനാഴ്ച പുലർച്ചെ പിടിയിലായത്.

നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനു ശേഷം സംഘം രക്ഷപ്പെട്ട കറുത്ത കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, സംഭവം ആക്രമണ നാടകമാണെന്ന് പൊലീസ് സംശയിക്കുന്നതായും ഷിജുവര്‍ഗ്ഗീസിനും സംഭവത്തില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്.

വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ചരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുണ്ടറയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് താന്‍ ആക്രമിക്കപ്പെട്ടെന്ന് വെളിപ്പെടുത്തിയെന്നതിനു പിന്നാലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണതെന്ന് ആരോപിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു

ഷിജുവര്‍ഗീസ് തന്നെയാണ് പെട്രോള്‍ കൊണ്ടുവന്ന് കാര്‍ കത്തിക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് ഇടപെട്ട് ഇത് തടഞ്ഞുവെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *