റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പൻ സെല്ലിൽ കുഴഞ്ഞുവീണ് താടിക്കു പരിക്കേറ്റതായി മെഡിക്കൽ റിപ്പോര്‍ട്ട്, കൊവിഡ് മുക്തനായ കാപ്പനെ മഥുര ജയിലിലേക്ക് മാറ്റി

April 28, 2021 - 11:47 am

ന്യൂഡൽഹി: ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് മുറിവേറ്റിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മുക്തനായ കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്നും 28/04/21 ബുധനാഴ്ച സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് ബാധിതനായിരിക്കെ ജയിലിലെ സെല്ലിൽ കുഴഞ്ഞുവീണ കാപ്പന് താടിക്ക് പരിക്കേറ്റിരുന്നു. ഈ പരിക്ക് ഭേദമായിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *