റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താനെയിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; നാല് രോഗികൾ മരിച്ചു

April 28, 2021 - 8:23 am

മുംബൈ: താനെയിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് രോഗികൾ മരിച്ചു. പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മറ്റൊരു ആശുപത്രികളിലേക്ക് മാറ്റുന്നതിനിടയിലാണ് വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗികൾ മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 28/04/21 ബുധനാഴ്ച പുലർച്ചെ 3.40 ഓടെയായിരുന്നു സംഭവം.

ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരടക്കം 20 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിച്ചതായും, തീ കെടുത്തിയതായും അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ് അറിയിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *