റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വാക്‌സിനേഷന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍

April 29, 2021 - 8:41 am

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനായുളള മാര്‍ഗരേഖ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. രണ്ടാം ഡോസ് വാക്‌സിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് പുതിയ മാര്‍ഗരേഖ. ഇത്തരക്കാര്‍ക്ക് ഇനി ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആയിരിക്കും. കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് ആറുമുതല്‍ 8 ആഴ്ച കഴിഞ്ഞവര്‍ക്കും കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച നാലുമുതല്‍ ആറ് ആഴ്ച കഴിഞ്ഞവര്‍ക്കുമാകും പുതിയ മാര്‍ഗരേഖ പ്രകാരം മുന്‍ഗണന നല്‍കുക. സ്‌പോട്ട് അലോട്ടമെന്റ് വഴിയാകും വാക്‌സിന്‍ നല്‍കുക. പ്രായമായവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.

ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ ശേഷമാകും ഓണ്‍ലൈന്‍ ബുക്കുചെയ്യാന്‍ സ്ലോട്ട് നല്‍കുക. അതേസംയം 18 മുതല്‍ 45 വയസുവരെ പ്രായമുളളവര്‍ക്ക് വാക്‌സിനേഷന്‍ രജിസ്റ്റർ ചെയ്യാന്‍ തുറന്നുകൊടുത്ത കോവിന്‍ പോര്‍ട്ടലില്‍ ആദ്യ മൂന്നുമണിക്കൂറില്‍ 80 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കുളള വാക്‌സിനേഷന്‍ മെയ് ഒന്നുമുതല്‍ ആരംഭിക്കും. എന്നാല്‍ സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാരിനേയും സ്വകാര്യ ആശുപത്രിയേയും ആശ്രയിച്ചിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ സ്ലോട്ടുകള്‍ ലഭ്യമായില്ലെങ്കേില്‍ വീണ്ടും ക്ഷമയോടെ ശ്രമിക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *